Skip to main content

മുൻഗണനാ റേഷൻ കാർഡുകൾ  സറണ്ടർ ചെയ്യണം

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ (എ.എ.വൈ./പി.എച്ച്.എച്ച്) (പിങ്ക് /മഞ്ഞ) സറണ്ടർ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു. അർഹതയില്ലാത്തവർ മുൻഗണനാ വിഭാഗത്തിൽ തുടരുന്നത് അർഹരായ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിന് ഇടയാക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീട് സ്വന്തമായുള്ളവർ, ആദായനികുതി ദായകർ, നാല് ചക്ര വാഹനങ്ങൾ സ്വന്തമായുള്ളവർ തുടങ്ങിയവർ മുൻഗണനാ കാർഡിന് അർഹരല്ല.

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് സ്വമേധയാ കാർഡ് സറണ്ടർ ചെയ്യുന്നതിന് ഒക്ടോബർ 9മുതൽ രണ്ട് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ കാർഡ് സറണ്ടർ ചെയ്യാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കും. സറണ്ടർ ചെയ്യേണ്ട കാർഡുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ :0484 2422251, 9188527321

date