Skip to main content

സി-ഡിറ്റില്‍ ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു

സി-ഡിറ്റില്‍  വീഡിയോ എഡിറ്റിങ്, വീഡിയോ ടൈറ്റിലിങ്, വീഡിയോ കംപോസിറ്റിങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട്/റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. യോഗ്യത പ്ലസ്ടു   വിജയിച്ചിരിക്കണം. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്/പ്രിന്റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അഡോബി പ്രീമിയര്‍ പ്രോ, ഫോട്ടോഷോപ്പ്, ആഫ്റ്റര്‍ ഇഫക്ട്സ്, ഇന്‍ഡിസൈന്‍, ഇല്ലസ്ട്രേറ്റര്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. സി-ഡിറ്റിലെ മീഡിയ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഒക്ടോബര്‍ 29ന് രാവിലെ 9.30-ന് തിരുവനന്തപുരം തിരുവല്ലത്തുള്ള സി-ഡിറ്റ് ഹെഡ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിനും പ്രായോഗിക പരീക്ഷയ്ക്കും ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.cdit.org
 

 

date