Skip to main content

പുരാവസ്തു വകുപ്പില്‍ ഒഴിവ്

പുരാവസ്തു വകുപ്പിന് കീഴില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ഏഴാം ക്ലാസ്സ്.  18 വയസ് പൂര്‍ത്തിയായിരിക്കണം.  അപേക്ഷ, യോഗ്യത, വയസ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 29ന് രാവിലെ 10ന് കായംകുളം കൃഷ്ണപുരം കൊട്ടാരത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471-2577465.
 

 

date