Skip to main content

വെറ്റിനറി സർജൻ നിയമനം 

 

 മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ആർ. കെ. ഐ. പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നടപ്പിലാക്കി വരുന്ന മൊബൈൽ വെറ്റിനറി യൂണിറ്റുകളിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിൽ  താല്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യത- വെറ്റിനറി സയൻസിൽ ബിരുദവും വെറ്റിനറി കൌൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 

 ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രേഖകളുടെ അസ്സവും  സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 28 ന് ഉച്ചയ്ക്ക്  12.00 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെച്ച് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

ഫോൺ: 0495 2768075

date