ജില്ലാതല അറിയിപ്പുകള്
ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം നവംബർ 4 ന്
സർക്കാർ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും കാര്യക്ഷമമായി സേവനങ്ങൾ ലഭിക്കുന്നത് ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ രൂപീകരിച്ച ജില്ലാതല വിജിലൻസ് കമ്മിറ്റിയുടെ ത്രൈമാസ യോഗം നവംബർ 4
ബുധനാഴ്ച രാവിലെ 11 ന് കണ്ണൂർ കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടത്തും.
ജില്ലാ കലക്ടർ ചെയർപേഴ്ണും വിജിലൻസ് ഡി.വൈ.എസ്.പി. കൺവീനറുമായ കമ്മറ്റി യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് നേരിട്ട് ഹാജരായി അറിയിക്കാം. അത്തരം പരാതികളും വിവരങ്ങളും അടിയന്തിര പ്രാധാന്യത്തോടെ തുടർനടപടി സ്വീകരിക്കുന്നതിന് വിജിലൻസ് വകുപ്പിന് കൈമാറും.
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2027-29 കാലയളവിൽ അറിയിക്കാവുന്ന വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ പരിഗണിക്കുന്നതിനുള്ള 28 താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന ഓൺലൈ ൻ പോർട്ടൽ വഴിയോ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഈ ലിസ്റ്റിന്മേൽ ഏതെങ്കിലും പരാതിയോ
ആക്ഷേപമോ ഉള്ളപക്ഷം നവംബർ 18 നകം ഓൺലൈൻ പോർട്ടൽ മുഖേനെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ പരാതി സമർപ്പിക്കാവുന്നതാണ്
- Log in to post comments