Skip to main content

വയോജനങ്ങൾക്കായി സൗജന്യ യോഗ പരിശീലന പദ്ധതി: പൂമംഗലത്ത് ഒക്ടോബർ 28-ന് തുടക്കമാകും

 

പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ. ആയുർവേദ ഡിസ്പെൻസറി വഴി വയോജനങ്ങൾക്കായി സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 28-ന് രാവിലെ 11-ന് തോപ്പിലുള്ള ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. തമ്പി നിർവ്വഹിക്കും.

 

ഉദ്ഘാടനത്തിനു ശേഷം യോഗാ പരിശീലക സൗമ്യയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ ആരംഭിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പരിശീലനത്തിൽ പങ്കാളികളാകാം.

 

പങ്കെടുക്കാൻ താൽപര്യമുള്ളവർ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ പരിശീലനത്തിനാവശ്യമായ മാറ്റ് അല്ലെങ്കിൽ ഷീറ്റ് എന്നിവ സഹിതം ഒക്ടോബർ 28-ന് രാവിലെ 10:30-ന് തോപ്പിലുള്ള ആയുർവേദ ഡിസ്പെൻസറിയിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ ആരംഭിക്കും.

date