പരിയാരം:'സമൃദ്ധി കുത്തരി’ വിപണിയിലേക്ക്
പരിയാരം ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ നെൽകൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ച ‘സമൃദ്ധി കുത്തരി’യുടെ വിപണനോദ്ഘാടനം നടന്നു. ആലുള്ളപൊയിൽ കാർഷിക കർമ്മസേന ഓഫീസ് പരിസരത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ തരിശായി കിടന്ന 5 ഹെക്ടർ പാടത്താണ് നെൽകൃഷി നടത്തിയത്. ഇതിലൂടെ 50 ടൺ നെല്ല് ഉൽപ്പാദിപ്പിക്കുകയും അരിയാക്കി വിപണിയിലെത്തിക്കുകയും ചെയ്തു. തരിശുഭൂമികളെ കൃഷിയോഗ്യമാക്കി മാറ്റുക, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുക, കർഷകർക്ക് മികച്ച വരുമാനസാധ്യത ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇങ്ങനൊരു സംരംഭം നടപ്പാക്കിയത്.
‘സമൃദ്ധി കുത്തരി’യുടെ ലോഗോ പ്രകാശനം കണ്ണൂർ ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രവീന്ദ്രൻ നിർവഹിച്ചു. ആദ്യ വില്പന ഉദ്ഘാടനം കണ്ണൂർ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പ്രദീപൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രതീഷ് വി എസിന് നൽകി നിർവഹിച്ചു.തളിപ്പറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാഗിഷ രാമദാസ് (ഇൻ ചാർജ്) പദ്ധതി വിശദീകരിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷൈമ, കൃഷി ഓഫീസർ പി വി ഷിൽന മുകുന്ദൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി വി പത്മലോചനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ ടി കുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ വി രമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർമാരായ പി ഷൈനി,ബിന്ദു ബിനോയ്, പ്രമീള രാജൻ, എം പ്രീത, പരിയാരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്റണി മൈക്കിൾ, കെ എം ഫാറൂഖ് , പരിയാരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ വി മിനി കാർഷിക കർമ്മസേന സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.കൃഷി വകുപ്പ് അസിസ്റ്റന്റ് കെ ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജീവനക്കാർ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക കർമ്മസേന അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ,കർഷകർ, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments