Skip to main content

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത്: ഏഴ് പരാതികൾ തീർപ്പാക്കി

 

തൃശ്ശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കേരള സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് നടത്തി. അദാലത്തിൽ പരിഗണിച്ച 15 പരാതികളിൽ ഏഴ് പരാതികൾ പരിഹരിച്ചു. എട്ട് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി രണ്ട് പരാതികളാണ് ലഭിച്ചത്.

 

യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് ഇടപെടലുകൾ ഉണ്ടാകുമെന്നും സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോൾ ഫ്രീ നമ്പർ യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

 

യുവജന കമ്മീഷൻ അംഗം അഡ്വ. ഗ്രീഷ്മ അജയഘോഷിന്റെ അധ്യക്ഷതയിലാണ് അദാലത്ത് സംഘടിപ്പിച്ചത്. കമ്മീഷൻ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി.സി വിജിത, പി.പി രൺദീപ്, സെക്രട്ടറി വി.ആർ പ്രമോദ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ സംബന്ധിച്ചു.

date