കണ്ണൂരില്‍ പുതിയ ആധാര്‍ സേവാകേന്ദ്രം തുറന്നു
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) തവക്കരയില്‍ ആരംഭിച്ച ആധാര്‍ സേവാകേന്ദ്രം അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി ഉദ്ഘാടനം ചെയ്തു. ആധാര്‍ സേവാകേന്ദ്രത്തിലെ ആദ്യ ബയോമെട്രിക് പുതുക്കല്‍ അസിസ്റ്റന്റ് കളക്ടരുടെ ചെയ്ത് കേന്ദ്രത്തിലെ സേവനങ്ങള്‍ ആരംഭിച്ചു.
ആധാര്‍ എന്റോള്‍മെന്റ് മുതല്‍ വിവരങ്ങള്‍ പുതുക്കുന്നതുവരെയുള്ള സേവനങ്ങള്‍ ഒരിടത്ത് തന്നെ ലഭ്യമാക്കുന്നതിലൂടെ ആധാര്‍ സേവാകേന്ദ്രം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.
പുതിയ ആധാര്‍ എന്റോള്‍മെന്റ്, വിവരങ്ങളില്‍ തിരുത്തല്‍, ബയോമെട്രിക് വിവരങ്ങള്‍ പുതുക്കല്‍, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭിക്കും. പൊതു അവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം.
ബെംഗളൂരു റീജ്യണല്‍ ഓഫീസും തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസും ചേര്‍ന്ന് നടത്തിയ ചടങ്ങില്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്ഷന്‍ ഓഫീസര്‍ സോഫ്ജി എസ് ഭദ്രന്,അസിസ്റ്റന്റ് മാനേജര്‍ പി എ ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഔദ്യോഗിക വെബ്സൈറ്റ് bookappointment.uidai.gov.in വഴി മുന്‍കൂട്ടി ബുക്ക് ചെയ്തും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം.
- Log in to post comments