Skip to main content

മാവിലായി വെറ്ററിനറി ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം 30ന്

മാവിലായി വെറ്ററിനറി ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ആശുപത്രി പരിസരത്ത് നടക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അധ്യക്ഷനാകും.
ചെമ്പിലോട് മൃഗാശുപത്രിക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് വിതരണവും ദുരന്തനിവാരണ നഷ്ടപരിഹാര തുക വിതരണവും ചടങ്ങില്‍ നടക്കും. ഇതോടനുബന്ധിച്ച് കര്‍ഷക സെമിനാറും സംഘടിപ്പിക്കും. കെ. സുധാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date