Post Category
കൂത്തുപറമ്പ് മണ്ഡലത്തില്‍ പുഴയോര സംരക്ഷണ പദ്ധതി; പാനൂരില്‍ 15.48 കോടി; മൊകേരിയില്‍ 7.43 കോടി രൂപ
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ നഗരസഭയിലും മൊകേരി പഞ്ചായത്തിലും പുഴയോര സംരക്ഷണത്തിനായി 11 പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചു. പാനൂരില്‍ നാല് പ്രവൃത്തികള്‍ക്കായി 15.48 കോടി രൂപയുടെയും മൊകേരിയില്‍ ഏഴ് പ്രവൃത്തികള്‍ക്കായി 7.43 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കുന്നത്.
കാലവര്‍ഷത്തില്‍ പുഴയോരങ്ങള്‍ ഇടിഞ്ഞ് വീടുകള്‍ക്കും റോഡുകള്‍ക്കും ഭീഷണിയുണ്ടാകുന്ന സാഹചര്യം പരിഗണിച്ച് സംരക്ഷണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കും. സ്ഥലപരിശോധനയ്ക്ക് ശേഷമാണ് എസ്റ്റിമേറ്റ് തയ്യാറാക്കുക. പുഴയോരങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കുക, പുഴകളുടെ ആഴം കൂട്ടുക, അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുക, പുഴകളുടെയും കൈവഴികളുടെയും പുനരുദ്ധാരണം നടത്തുക തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
date
- Log in to post comments