അങ്കണവാടി ഉദ്ഘാടനം ചെയ്തു
ഇരിട്ടി നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പറയനാട് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പറയനാട് പഴശ്ശിരാജ ക്ലബ്ബ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ സോയ, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ വി പി അബ്ദുള്‍ റഷീദ് ,പി ധനിഷ, ആര്‍ കെ ഷൈജു,നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത, നഗരസഭ സെക്രട്ടറി എന്‍ കെ അലി അസ്ഹര്‍, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ രമേഷ് കുമാര്‍, മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ അനിത, സി ഡി പി ഒ എം ഷീന കണ്ടത്തില്‍, എം ജിനചന്ദ്രന്‍, പി മോഹനന്‍, കെ വി രാമചന്ദ്രന്‍, എം അനില്‍കുമാര്‍, ഇ അശോകന്‍, ഐ.സി.ഡി.എസ് സുപ്പര്‍ വൈസര്‍ ബീന എന്നിവര്‍ പങ്കെടുത്തു
- Log in to post comments