മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി : സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 31 ന്
2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 31 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 നകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയ അപേക്ഷകർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുത്ത് കോളേജ് മാറ്റം ലഭിക്കുന്നതിന് ഇപ്പോൾ പ്രവേശനം ലഭിച്ച കോളേജിൽ നിന്നും നിരാക്ഷേപത്രം ഹാജരാക്കണം. മസ്‌കുലോ സ്‌കെൽറ്റൽ സയൻസ് കോഴ്‌സ് പ്രവേശനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
പി.എൻ.എക്‌സ്. 4573/2026
- Log in to post comments