Post Category
നവചേതന ഇന്‍സ്ട്രക്ടര്‍ പരിശീലനം നടത്തി
പട്ടികജാതി മേഖലകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന നവചേതന പദ്ധതിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്‌ന ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ടിവി ശ്രീജന്‍, റിസോഴ്‌സ് പേഴ്‌സണായ വി ആര്‍ വി ഏഴോം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കെ കുര്യാക്കോസ് സന്ധ്യ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂല്‍, കണ്ണപുരം, ചെറുകുന്ന്, ചപ്പാരപ്പടവ്, ചെമ്പിലോട്, ചിറക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ആണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാലാം തരം,ഏഴാം തരം തുല്യതാ ക്ലാസുകള്‍ സങ്കേതങ്ങളില്‍ ആരംഭിക്കും.
date
- Log in to post comments