പുത്തന്‍ചിറയില്‍ അങ്കണവാടികള്‍ക്ക് 5.75 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്തു
പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വികസന ഫണ്ടില്‍ നിന്നും 5,75,000 രൂപ ചെലവഴിച്ചാണ് അടുക്കള ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, വാട്ടര്‍ പ്യൂരിഫയര്‍, വെയിങ് മെഷീന് എന്നിവ ലഭ്യമാക്കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും ഉപകരണ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. രാജേഷ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രഹ്ന സഞ്ചല്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എസ്. ഷാജു, സി.എന്‍. പ്രദീപ്കുമാര്‍, പി.സി. ബാബു, എ.എന്‍. രേണുക എന്നിവരും മറ്റ് വാര്‍ഡ് മെമ്പര്‍മാരും ആശംസകള്‍ അറിയിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജിനി ജോര്‍ജ്ജ്, അങ്കണവാടി പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ജില്‍ഷ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments