Skip to main content

ഇരിഞ്ഞാലക്കുട കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു

 

 

 ഇരിഞ്ഞാലക്കുട കുടുംബ കോടതിയില്‍ കേസുകളില്‍ കൗണ്‍സലിംഗ് നടത്തുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ അഡീഷണല്‍ ഫാമിലി കൗണ്‍സലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും, ഫാമിലി കൗണ്‍സലിംഗില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നിയമനത്തിന് അനുയോജ്യരായവര്‍ക്കും ബന്ധപ്പെട്ട നടപടികള്‍ക്ക് വിധേയമായി പ്രവൃത്തി പരിചയ നിബന്ധനയില്‍ ഇളവ് അനുവദിക്കും. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നവംബര്‍ 15 നകം ജഡ്ജ്, ഫാമിലി കോടതി, ഇരിഞ്ഞാലക്കുട, പിന്‍ - 680125 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

date