Skip to main content

സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ പാലക്കാട് ഡിവിഷന്‍ ഓഫീസിന് കീഴില്‍ ദുര്‍ബല-താഴ്ന്ന വരുമാനക്കാര്‍ക്കായുള്ള 'ഗൃഹശ്രീ' ഭവന പദ്ധതിയിലേക്ക് 2026-27 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അപേക്ഷിക്കാം. www.kshbonline.com വഴി നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ശേഷം, അതിന്റെ പകര്‍പ്പ് ഒലവക്കോട്ടുള്ള ബോര്‍ഡിന്റെ ഡിവിഷന്‍ ഓഫീസില്‍ നല്‍കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2552280.

date