'നിര്‍മലം പുതുയുഗ ശുചിത്വ കേരളം': കിഴക്കഞ്ചേരിയില്‍ വിളംബര റാലി സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വിളംബര റാലി സംഘടിപ്പിച്ചു. പഞ്ചായത്തിനെ സമ്പൂര്‍ണ ശുചീകരണത്തിലേക്കും സുസ്ഥിര മാലിന്യസംസ്‌കരണത്തിലേക്കും നയിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. പൊതുയിടങ്ങളിലെ ശുചിത്വം, മാലിന്യത്തിന്റെ ഉറവിടസംസ്‌കരണം, ശാസ്ത്രീയ മാലിന്യസംസ്‌കരണം, ജനപങ്കാളിത്തം ശക്തിപ്പെടുത്തുക, വൃത്തിയുള്ള പൊതുയിടങ്ങളും ശുദ്ധമായ ജലാശയങ്ങളും ഉറപ്പാക്കുക, മാലിന്യഉല്‍പാദനം കുറച്ച് വിഭവങ്ങള്‍ വീണ്ടെടുക്കുക, മാലിന്യപരിപാലനം ജനങ്ങളുടെ ജീവിതശൈലിയാക്കുക എന്നിവയും ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നു.
റാലിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം കലാധരന്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സജിത ശിവദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ചന്ദ്രന്‍, വാര്‍ഡ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments