Skip to main content

മുന്‍ഗണന കാര്‍ഡുകള്‍ തരംമാറ്റം

അനര്‍ഹമായി മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് കൈവശമുള്ള ഗുണഭോക്താക്കള്‍ക്ക് തരംമാറ്റാന്‍ അവസരം. നിലവില്‍ മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുകയും ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റംമൂലം അര്‍ഹത നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് പിഴയോ മറ്റു ശിക്ഷ നടപടികളോ കൂടാതെ ഈ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്ന് സ്വമേധയാ ഒഴിവാക്കാന്‍ രണ്ടുമാസത്തെ കാലാവധി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ സപ്ലൈ ഓഫീസില്‍ നേരിട്ടെത്തി റേഷന്‍ കാര്‍ഡുകള്‍ മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2536872.

date