Skip to main content

സംസ്ഥാന സിവിൽ സർവീസസ് കായികമേള നവംബർ 10 മുതൽ

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 2026-27 ലെ കായിക  മത്സരങ്ങൾ നവംബർ 10 മുതൽ ആരംഭിക്കും.

അത്‌ലറ്റിക്സ് മത്സരം നവംബർ 10ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. ബാഡ്മിന്റൺ (ഷട്ടിൽ) മത്സരം നവംബർ 10, 11 തീയതികളിൽ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 12ന് ഖോ ഖോ, ഗുസ്തി മത്സരങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും യോഗ മത്സരം പിരപ്പൻകോട് ഇന്റർനാഷണൽ സ്വിമ്മിങ് പൂൾ കോംപ്ലക്സിലും നടക്കും. ലോൺ ടെന്നീസ് മത്സരം നവംബർ 10 മുതൽ 12 വരെ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്, കവടിയാറിലാണ് സംഘടിപ്പിട്ടുള്ളത്. കാരംസ് മത്സരം നവംബർ 16ന് വൈ.എം.സി.എ. തിരുവനന്തപുരത്തും ക്രിക്കറ്റ് മത്സരം നവംബർ 23 മുതൽ 25 വരെ എൽ.എൻ.സി.പി.ഇ. കാര്യവട്ടത്തും നടക്കും.

ജില്ലാ സിവിൽ സർവീസസ് ടൂർണമെന്റിൽ സെലക്ഷൻ ലഭിച്ച കായിക താരങ്ങൾ സ്പോർട്സ് കിറ്റും  മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ അസൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി മത്സരദിവസം രാവിലെ 7.30ന് അതത് വേദികളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471-2331720.

പി.എൻ.എക്‌സ്. 4669/2026

date