Post Category
പുത്തന്‍ചിറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം നവംബര്‍ 7-ന്
മുകുന്ദപുരം താലൂക്കിലെ പുത്തന്‍ചിറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നവംബര്‍ ഏഴിന് രാവിലെ 11 ന് പുത്തന്‍ചിറ ഇ.എം.എസ്. സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യുവജനക്ഷേമ, കായിക, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം മുന്‍ എം.എല്‍.എ.യുടെ 2016-17, 2022-23 സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എം.പി. ബെന്നി ബെഹനാന്‍ അധ്യക്ഷത വഹിക്കും. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. രാജേഷ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
date
- Log in to post comments