കര്‍ഷകര്‍ക്ക് ഞാലിപ്പൂവന് വാഴക്കന്ന് വിതരണം ചെയ്തു
വലപ്പാട് ഗ്രാമപഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഞാലിപ്പൂവന് വാഴക്കന്ന് വിതരണം ചെയ്തു. ഗ്രാമസഭ വഴി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കാണ് വാഴക്കന്ന് ലഭ്യമാക്കിയത്. വലപ്പാട് ചന്തപ്പടിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം പഞ്ചായത്തിലെ തെരഞ്ഞെടുത്ത 266 കര്‍ഷകര്‍ക്കാണ് വാഴക്കന്നുകള്‍ വിതരണം ചെയ്യുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗേളി ഷാജി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എസ്. ഷജിത്ത്, കൃഷി ഓഫീസര്‍ ലക്ഷ്മി കെ. മോഹന്‍, ജനപ്രതിനിധികളായ അനില്‍ കരുവത്ത്, പി.വി. ആനന്ദന്, തുളസി സന്തോഷ്, അക്ഷയ് സുനില്‍, അനിത, ബിന്ദു മോഹന്‍, ജിഷ സജീഷ്, ജിതിന് റാം എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ കര്‍ഷകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments