നിയുക്തി മെഗാ തൊഴില്‍മേള നവംബര്‍ 7 ന്
തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'നിയുക്തി 2026' മെഗാ തൊഴില്‍മേള നവംബര്‍ 7 ന് സംഘടിപ്പിക്കും. എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചെമ്പുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ ജോയ് ബാസ്റ്റിന്‍ ചാക്കോള അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും.
തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടക്കുന്ന തൊഴില്‍മേളയില്‍ ഐ.ടി.ഐ, ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഹെല്‍ത്ത്, എജ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്. 25-ലധികം ഉദ്യോഗദായകര്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ എംപ്ലോയബിലിറ്റി സെന്ററുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9446228282.
- Log in to post comments