കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്ട്രേഷന് പുതുക്കണം
കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റബ്ലിഷ്മെന്റ്സ് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും 2026-27 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നവംബര്‍ 1 മുതല്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനായി സ്ഥാപന ഉടമകള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളെയോ, ഓണ്‍ലൈനായോ സമീപിക്കാവുന്നതാണ്.
രജിസ്ട്രേഷന് എടുക്കാത്ത സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് നടത്തുന്നതിനും പുതുക്കാത്ത സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് പുതുക്കുന്നതിനും www.lc.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷന് എടുക്കാത്ത സ്ഥാപനങ്ങള്‍ പുതുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് 1, 2, 3 എന്ന ക്രമത്തില്‍ 8547655458, 8547655468, 8547655480, ചാവക്കാട് 8547655495 ,ചാലക്കുടി 8547655496, ഇരിങ്ങാലക്കുട 8547655498, കുന്നംകുളം 8547655488, വടക്കാഞ്ചേരി 8547655497, കൊടുങ്ങല്ലൂര്‍ 8547655499 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments