Post Category
വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ 'എക്ലാറ്റ് 2.0' ബിരുദദാനച്ചടങ്ങ് നവംബര്‍ 7 ന്
പഠനജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരവും അഭിമാനവും പകരാന്‍ പാലക്കാട് വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഒരുങ്ങുന്നു. ബിരുദ, ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബിരുദദാനച്ചടങ്ങായ 'എക്ലാറ്റ് 2.0' നവംബര്‍ 7 ശനിയാഴ്ച കോളേജ് സെമിനാര്‍ ഹാളില്‍ നടക്കും. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ പ്രൊഫ. ഡോ. എം.വി. രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസിലെ (എന്‍.എ.എല്‍) ചീഫ് സയന്റിസ്റ്റ് ഡോ. മൃദുല ജി. മുഖ്യാതിഥിയാകും.
date
- Log in to post comments