Skip to main content

കേരളശ്ശേരി പഞ്ചായത്തിലെ അങ്കണവാടികള്‍ സ്മാര്‍ട്ടാകുന്നു; ആദ്യഘട്ടത്തില്‍ 14 ലക്ഷത്തിന്റെ പദ്ധതി

ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ ഭൗതിക-പഠന നിലവാരം ഉയര്‍ത്തുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 14 ലക്ഷം രൂപ ചെലവഴിച്ച് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ ആകര്‍ഷകമായ കെട്ടിടങ്ങളും ആധുനിക പഠനസൗകര്യങ്ങളുമാണ്  ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ കഴിക്കേക്കര (സെന്റര്‍ 92), കയറംകുടം (സെന്റര്‍ 89), കരിയാട്ടില്‍ (സെന്റര്‍ 80), കരാപ്പറമ്പ് (സെന്റര്‍ 87), പൊട്ടയില്‍പ്പടി (സെന്റര്‍ 94), പോത്തന്‍കുന്ന് (സെന്റര്‍ 88), മരുതംകുണ്ട് (സെന്റര്‍ 96) എന്നീ സെന്ററുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

date