Skip to main content
സൗജന്യ പച്ചക്കറി തൈകള്‍ വിതരണം നടത്തി

സൗജന്യ പച്ചക്കറി തൈകള്‍ വിതരണം നടത്തി

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പട്ടാമ്പി, പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ സൗജന്യ പച്ചക്കറി തൈ വിതരണം നടത്തി. പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അലി ഇക്ബാല്‍ അധ്യക്ഷനായി. പച്ചക്കറി ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.വഴുതന, തക്കാളി, മുളക് തുടങ്ങിയ ഇനങ്ങളിലുള്ള തൈകളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25,000 ത്തോളം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ജസ്ബീര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date