Post Category
വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന്റെ 2026-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച 10 ആം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി നവംബര്‍ 30നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 04912971633
date
- Log in to post comments