ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
കപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്/ ഐ.എച്ച്.ആര്‍.ഡി/ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് / കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം നേടിയ ശേഷം ഏതെങ്കിലും സര്‍വകലാശാല /ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ കണ്‍ട്രോളര്‍/ഐ.എച്ച്.ആര്‍.ഡി/എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ്‌റ് ടെക്‌നോളജി -ല്‍ നിന്നുള്ള മൂന്ന് സെമസ്റ്ററില്‍ കുറയാത്ത മുഴുവന്‍ സമയ പി.ജി.ഡി.സി.എ/പി.ഡി.എസ്.ഇ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം (ബി.സി.എ)/ഭാരത സര്‍ക്കാരിന്റെ ഡിഒഇഎസിസി -ല്‍ നിന്നുള്ള എ/ബി ലെവല്‍ സര്‍ട്ടിഫിക്കറ്റ്/ ബിടെക് /ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിംഗിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുമുള്ള ബിരുദം/60% ത്തില്‍ കൂടുതല്‍ മാര്‍ക്കോടുകൂടിയ ബിരുദത്തോടൊപ്പം എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി നടത്തുന്ന ഒരു വര്‍ഷ പി.ജി.ഡി.സി.എ /പി.ഡി.എസ്.ഇ കോഴ്സ് അല്ലെങ്കില്‍ ഐ എച്ച് ആര്‍ ഡി അല്ലെങ്കില്‍ സി-ഡിറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ /പി.ഡി.എസ്.ഇ കോഴ്‌സ് എന്നിവയാണ് യോഗ്യത.
അപേക്ഷയോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അഭിമുഖം നവംബര്‍ ആറിന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 0466 2276067.
- Log in to post comments