ചെറുകിട സംരംഭക മേഖലക്ക് കരുത്തേകാന്‍ ബാങ്കേഴ്സ് മീറ്റ്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന റാംപ് ( Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ബാങ്കേഴ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ചെറുതോണി പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ അധ്യക്ഷത വഹിച്ചു.
സംരംഭകര്‍ക്കായി ഉദ്യം രജിസ്ട്രേഷന്, കെ-സ്വിഫ്റ്റ് രജിസ്ട്രേഷന്, പുതിയ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) അപേക്ഷകള്‍ സ്വീകരിക്കല്‍, ലോണ്‍ അപേക്ഷകളുടെ അംഗീകാരപത്രം വിതരണം എന്നിവ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കനറ ബാങ്ക്, യൂണിയന് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളും പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന്, എസ്.സി/എസ്.ടി വികസന ഓഫീസ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. സംരംഭകര്‍ക്ക് വായ്പാ ആവശ്യകതകള്‍ നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമാണ് മീറ്റില്‍ ഒരുക്കിയത്. തുടര്‍ന്ന് വ്യവസായ വകുപ്പിന്റെ സാങ്കേതിക സാമ്പത്തിക സംരംഭക പദ്ധതികളെക്കുറിച്ചും ബാങ്കിംഗും സംരംഭക വായ്പകളും എന്ന വിഷയത്തിലും ക്ലാസുകളും സംരംഭകരുടെ സംശയനിവാരണ ചര്‍ച്ചയും നടന്നു.
ലീഡ് ബാങ്ക് മാനേജര്‍ വര്‍ഗീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍മാരായ ബി. അനീഷ് കുമാര്‍,സ്മിതാ ജേക്കബ്,ജൂനിയര്‍ സൂപ്രണ്ട് പി.എച്ച്. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍ പി.എസ്. വിശാഖ്,യൂണിയന് ബാങ്ക് കോട്ടയം റീജിയണ്‍ സീനിയര്‍ മാനേജര്‍ കെ. നിതിന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
- Log in to post comments