Skip to main content

കെൽട്രോണിൽ സായാഹ്ന കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ പാലക്കാടുള്ള നോളജ് സെന്ററിൽ സായാഹ്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് ആൻഡ്  സപ്ലെ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ എ.ഐ അസിസ്റ്റന്റ് വീഡിയോ എഡിറ്റിംഗ് ആൻഡ് ഗ്രാഫിക്സ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഡി.സി.എ മുതലായ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ നവംബർ 15 നകം നൽകണം. കൂടുതൽ വിവരങ്ങൾ പാലക്കാട് കെ.എപസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം മഞ്ഞകുളം റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ ലഭിക്കും
ഫോൺ: 0491 2504599, 8590605273

date