Skip to main content

*ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം പ്രോജക്റ്റ് അഡ്വൈസറി കമ്മിറ്റി യോഗം ഇന്ന് (നവംബർ 7)*

ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന്റെ 2026-27 വർഷത്തെ പ്രൊജക്റ്റ് അഡ്വൈസറി കമ്മിറ്റി യോഗം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് (നവംബർ 7) രാവിലെ 11-ന് ചാലക്കുടി ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടക്കും.   മന്ത്രിമാരായ റോജി എം. ജോൺ, ഒ.ജെ. ജനീഷ്, ബെന്നി ബെഹനാൻ എം.പി., എം.എൽ.എമാരായ സനീഷ്കുമാർ ജോസഫ്, കെ.കെ. രാമചന്ദ്രൻ, തോമസ് ഉണ്ണിയാടൻ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.2026-27 വർഷത്തെ സി.ആർ.ഡി.എസ്. ജലവിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി ജലവിതരണ കലണ്ടർ തീരുമാനിക്കുന്നതിനും, പദ്ധതി നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 9567.52 ഹെക്ടർ പ്രദേശത്ത് ജലസേചനം എത്തിക്കുന്ന പ്രധാന പദ്ധതിയാണിത്.

date