Skip to main content

വനിതകള്‍ക്ക് വായ്പ പദ്ധതി

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ നാല് മുതല്‍ എട്ട് ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ നല്‍കും. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ നാല് കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 19 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും. നിശ്ചിത വരുമാന പരിധിയിലുള്ള 16-32 പ്രായപരിധിയിലുള്ള വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ മൂന്ന് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. അപേക്ഷ അക്ഷയ, ഇന്റര്‍നെറ്റ് സേവാ കേന്ദ്രം മുഖേന www.mithrasoft.kswdc.org ലൂടെ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8281552350.

date