Skip to main content

നായ വളർത്തൽ: സൗജന്യ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘നായ വളർത്തൽ’ എന്ന വിഷയത്തിൽ ഏകദിന സൗജന്യ പരിശീലനം നൽകുന്നു. നവംബർ 12-ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് 0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

date