ബിർസാ മുണ്ട അൺസങ്ങ് ഹീറോ അവാർഡ്: പട്ടികവർഗ്ഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു
ധീര ഗോത്രസ്വാതന്ത്ര്യ സമര സേനാനി ഭഗവൻ ബിർസ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ജൻജാതീയ ഗൗരവ് ദിവസ് 2026 ആഘോഷങ്ങളുടെ ഭാഗമായി പട്ടികവർഗ്ഗവിഭാഗക്കാരിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾക്ക് 'ബിർസ മുണ്ട അൺസങ്ങ്
ഹീറോ' അവാർഡ് നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കല, സാഹിത്യം, പാരമ്പര്യ ജ്ഞാനം, വംശീയ വൈദ്യം, കായികം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നേതൃത്വം തുടങ്ങിയ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ പട്ടികവർഗ്ഗ സമുദായ അംഗങ്ങൾക്ക് അപേക്ഷിക്കാം.
പേര്, പട്ടികവർഗ്ഗ സമുദായം, വിദ്യാഭ്യാസം, ബന്ധപ്പെട്ട മേഖലയിൽ ലഭിച്ച അംഗീകാരങ്ങൾ, സാക്ഷ്യപത്രങ്ങൾ, സമുദായ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ഇമെയിൽ മുഖേനയോ തപാലായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ 'ബിർസാ മുണ്ട അൺസങ്ങ് ഹീറോ അവാർഡിനായുള്ള അപേക്ഷ' എന്നെഴുതേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വൈകിട്ട് അഞ്ചിന്.
വിലാസം: ഡയറക്ടർ, കിർടാഡ്സ് വകുപ്പ്, ചേവായൂർ പോസ്റ്റ്, കോഴിക്കോട് 17.
ഇമെയിൽ:kirtads@gmail.com
- Log in to post comments