Skip to main content
.

ചവറ തട്ടാശ്ശേരി ഉന്നതിയില്‍ ഐശ്വര്യ ഗ്രാമം പദ്ധതി വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ ഐശ്വര്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചവറ തട്ടാശ്ശേരി ഉന്നതിയില്‍ പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് നാടിന് സമര്‍പ്പിച്ചു. ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതിയിലൂടെ സാധിച്ചെന്ന് അവര്‍ പറഞ്ഞു. 20 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്. ആറ് ശുചിമുറികളുടെ നിര്‍മാണം, വീടുകളുടെ അറ്റകുറ്റപ്പണികള്‍, വീടുകള്‍ക്ക് മുന്നിലൂടെയുള്ള റോഡില്‍ ഇന്റര്‍ലോക്ക് പാകല്‍ എന്നിവ പൂര്‍ത്തീകരിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് എസ്  മുണ്ടകത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി,ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ശരത് പട്ടത്താനം, ബ്ലോക്ക്  പഞ്ചായത്തംഗം ശശികുമാര്‍, പഞ്ചായത്തംഗം ബേബി ശാലിനി, പട്ടികജാതി വികസന ഓഫീസര്‍ മഞ്ജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സന്ദീപ് കുമാര്‍ വി എസ്, ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബൂസെയ്ദ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date