Post Category
പഠനമുറി പദ്ധതി ; ജില്ലയിൽ 3,791 അപേക്ഷകൾ ലഭിച്ചു
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പഠനമുറി' പദ്ധതിയുടെ ആനുകൂല്യത്തിനായി ജില്ലയിൽ ആകെ 3,791 അപേക്ഷകളാണ് ലഭിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചപ്പോൾ, പാലക്കാട് നഗരസഭയിലാണ് ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത്.
പാലക്കാട് ബ്ലോക്ക് - 230, ചിറ്റൂര്‍ - 257, മണ്ണാര്‍ക്കാട് - 162, നെന്മാറ- 231, പട്ടാമ്പി - 192, ശ്രീകൃഷ്ണപുരം - 440, തൃത്താല- 234, ആലത്തൂര്‍ - 303, കുഴല്‍മന്ദം - 516, ഷൊര്‍ണൂര്‍ നഗരസഭ - 35 , മലമ്പുഴ - 77, പാലക്കാട് നഗരസഭ - 22, കൊല്ലങ്കോട് - 589, ഒറ്റപ്പാലം - 503 എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്.
date
- Log in to post comments