Skip to main content

മലയാള ഭാഷാ വാരാചാരണം നടത്തി

കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ ലൈബ്രറി ബോർഡിന്റെ നേതൃത്വത്തിൽ മലയാള ഭാഷാ വാരാചാരണം സംഘടിപ്പിച്ചു.  കൊടുവായൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി മുരുകദാസ് ഉദ്ഘാടനം ചെയ്തു.  'മലയാള ഭാഷ നൂറ്റാണ്ടുകളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി കൊടുവായൂർ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് എസ് ശ്രീകാന്ത് വിഷയാവതരണം നടത്തി. ചെറുകഥാകൃത്ത്, നാടകരചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സുരേഷ് കുനിശ്ശേരി മുഖ്യാഥിതിയായി. കൊടുവായൂർ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽ ജൂനിയർ സൂപ്രണ്ട് സി. ഗോപകുമാർ, ക്ലാർക്ക്മാരായ കെ.സി ദീപ, എം.എസ് ബുഷറ, ലൈബ്രറി ജീവനക്കാരൻ ആന്റോപീറ്റർ എന്നിവർ പങ്കെടുത്തു.
 

date