Skip to main content
വെങ്ങന്നൂർ ജിഎൽപിഎസിന് പുതിയ സ്കൂൾ ബസ്; ഫ്ലാഗ് ഓഫ് ചെയ്തു

വെങ്ങന്നൂർ ജിഎൽപിഎസിന് പുതിയ സ്കൂൾ ബസ്; ഫ്ലാഗ് ഓഫ് ചെയ്തു

വെങ്ങന്നൂർ ജി.എൽ.പി.എസ് സ്കൂളിനായി അനുവദിച്ച പുതിയ സ്കൂൾ ബസ് ടി.എം ശശി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
2024-25 സാമ്പത്തിക വർഷത്തിലെ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർഥികൾക്കായി ബസ് വാങ്ങിയത്.
പരിപാടിയിൽ മുൻ എംഎൽഎ കെ.ഡി പ്രസേനൻ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് അംഗം ഷിബി കൃഷ്ണ,ബ്ലോക്ക് പഞ്ചായത്ത് അംഗം തൻഷില റബിൻ, ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് സുഭാഷ്, വൈസ് പ്രസിഡന്റ് ആർ.വിനോദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നജീബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.രമ,വാർഡ് അംഗം ലത സ്വാമിനാഥൻ,എഇഒ എം.പി ബാലഗോപാലൻ, പിടിഎ പ്രസിഡന്റ് എ.റഷീദ്, പിടിഎ വൈസ് പ്രസിഡന്റ് കെ.ദിവ്യ, ധനലക്ഷ്മി, കെ.മനോജ്‌, ഹെഡ്മിസ്ട്രസ് കെ.സി ബബിത എന്നിവർ പങ്കെടുത്തു.

date