Skip to main content

*വരവൂർ പിലാക്കാട് തളി റോഡിൽ ഗതാഗത നിയന്ത്രണം*

വരവൂർ പിലാക്കാട് തളി റോഡിൽ റോഡ് ഉയർത്തുന്ന പ്രവൃത്തികൾ (raising works) നവംബർ 9 മുതൽ ആരംഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി രാമൻചിറ മുതൽ തളി വരെയുള്ള ഭാഗങ്ങളിൽ പണി പൂർത്തിയാകുന്നത് വരെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതായിരിക്കുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്തുനിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. യാത്രക്കാർ ഈ വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7594971154.
 

date