Skip to main content

*അടാട്ട് കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്; വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 12-ന്*

അടാട്ട് ഗ്രാമപഞ്ചായത്ത് 2026-27 പദ്ധതിയുടെ ഭാഗമായി അടാട്ട് കുടുംബ ആരോഗ്യകേന്ദ്രത്തിലേക്ക് താത്കാലിക കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഡി.ഫാം അല്ലെങ്കിൽ ബി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 23,400 രൂപയാണ് ശമ്പളം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 11 ഉച്ചയ്ക്ക് മൂന്നിനകം അപേക്ഷ സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾ നവംബർ 12-ന് രാവിലെ പത്തിന് അടാട്ട് കുടുംബ ആരോഗ്യകേന്ദ്രത്തിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ- 0487 2304928.

date