Skip to main content

*ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന, നൈപുണ്യ പരിശീലന പദ്ധതികൾ പ്രഖ്യാപിച്ചു*

 

 

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തിൽ വ്യവസായ വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. വനിതാ എസ്.സി. ഗ്രൂപ്പുകൾക്കുള്ള ധനസഹായം, ജനറൽ വനിതാ ഗ്രൂപ്പുകൾക്കുള്ള സംരംഭ ധനസഹായം, എസ്.സി. വനിതകൾക്കുള്ള നൈപുണ്യ വികസന പരിശീലനം (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്), ജനറൽ വിഭാഗത്തിനുള്ള നൈപുണ്യ വികസന പരിശീലനം (ഓട്ടോമൊബൈൽ ടെക്നീഷ്യൻ) എന്നിവയാണ് പദ്ധതികൾ. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വ്യവസായ വികസന ഓഫീസറുമായി ബന്ധപ്പെടുക. ഫോൺ: 9188127125, 8547431805.

date