Post Category
ദേശീയ സരസ് മേള: ടെൻഡർ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ് മേളയുടെ വിവിധ സജ്ജീകരണങ്ങൾക്കായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ഡിസംബർ 22 മുതൽ 31 വരെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയ്ക്ക് ആവശ്യമായ ഫുഡ് കോർട്ട്, എക്സിബിഷൻ സ്റ്റാളുകൾ, സ്റ്റേജ്, മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനാണ് ടെൻഡർ ക്ഷബീച്ചിരിക്കുന്നത്.
ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ടെൻഡറുകൾ നവംബർ 23 ന് രാവിലെ ഒൻപതിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ലഭ്യമാണ്. ഫോൺ : 7907723243, 9072332223.
date
- Log in to post comments