Post Category
ദേശീയ ശിശുദിനം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം
ദേശീയ ശിശുദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനമായി നല്‍കും. കൂടാതെ, ഹൈസ്‌കൂള്‍, യു.പി. തലങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ ഒന്‍പതിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍- 9020290276, 9846221730.
date
- Log in to post comments