'നിര്‍മലം' പദ്ധതി: മഞ്ചേരിയില്‍ മണ്ഡലകാല ശുചീകരണ യജ്ഞം നടന്നു
തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന 'നിര്‍മലം പുതുയുഗ ശുചിത്വ കേരളം' അഞ്ചുവര്‍ഷ സമഗ്ര ക്യാമ്പയിന്റെ ഭാഗമായി മഞ്ചേരി നഗരസഭയിലെ നറുകര നറുമധുര ദേവി ക്ഷേത്ര പരിസരത്ത് മണ്ഡലകാല ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നവംബര്‍ അഞ്ചിന് കാളികാവ് ക്ഷേത്ര പരിസരത്ത് ആരംഭിച്ച ശുചിത്വ ക്യാമ്പയിന്‍ നവംബര്‍ 16 വരെ തുടരും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജനകീയ കൂട്ടായ്മകള്‍ എന്നിവയെ ഏകോപിപ്പിച്ച് 2031 മാര്‍ച്ച് 30-ഓടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കുകയാണ് ഈ ദീര്‍ഘകാല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നറുകരയില്‍ നടന്ന ശുചീകരണ യജ്ഞത്തിന് നഗരസഭാ കൗണ്‍സിലര്‍മാരായ എം.എ. റഷീദ്, പി. നിശാന്ത്, യു. ശ്രീകാന്ത്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റില്‍ജു മോഹന്‍, നിഷാന നസ്‌റിന്‍ എന്നിവരും ശുചീകരണ വിഭാഗം ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നല്‍കി.
- Log in to post comments