Skip to main content

ഗതാഗത നിയന്ത്രണം

പട്ടിക്കാട്-പാണ്ടിക്കാട് റോഡിൽ എൽ.സി നമ്പർ എട്ട് (പട്ടിക്കാട് ഗേറ്റ്) ലെവൽ ക്രോസിന് പകരമുള്ള റെയിൽവെ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 10 ചൊവ്വാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പട്ടിക്കാട് ചുങ്കം ജങ്ഷനിൽ നിന്ന് മേലാറ്റൂർ റോഡിലേക്കും തുടർന്ന് പാണ്ടിക്കാട് റോഡിലേക്കും തിരിഞ്ഞുപോകണം. മലപ്പുറം, വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് നിലമ്പൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടം പാലം വഴി വലമ്പൂർ റോഡിലൂടെ പട്ടിക്കാട് വഴി പോകണമെന്നും മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.

date