Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എല്‍.സി. മുതലുള്ള വിവിധ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിന്ന് 2025-26 അധ്യയന വര്‍ഷത്തില്‍ ബി ഗ്രേഡോ 60 ശതമാനത്തിന് മുകളിലോ മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. കൂടാതെ പഠിച്ച കോഴ്‌സ് ഇ-ഗ്രാന്റ്‌സ് മാനദണ്ഡപ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളതായിരിക്കണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് സഹിതം 'ഇ-ഗ്രാന്റ്‌സ് 3.0' പ്രൊഫൈല്‍ മുഖേന ഡിസംബര്‍ 31-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍: 0483 2734901.

date