Skip to main content

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ മുട്ടവില്‍പ്പന കേന്ദ്രം നവംബര്‍ 10-ന് തുറക്കും

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്ന മുട്ടവില്‍പ്പന കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ 10 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാര്‍ ഹാജി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ മുഖ്യാതിഥിയാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസിന് സമീപമാണ് വിപണന കേന്ദ്രം സജ്ജമാക്കുന്നത്.

ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രമായ ആതവനാട് ഫാമില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മയുള്ള നാടന്‍ കോഴിമുട്ടകള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

date