Post Category
ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് ലെവല്‍, ലോക്കല്‍ ലെവല്‍ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 23 ന് വൈകിട്ട് 5.30 വരെ നീട്ടി. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kittsedu.org. സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329468, +91 8129816664.
date
- Log in to post comments