Post Category
സമഗ്ര ശിക്ഷാ കേരളം അഭിമുഖം നവംബര്‍ 9 മുതല്‍
സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ) ജില്ലാ ഓഫീസിലെയും ബി ആര്‍ സികളിലെയും വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം നവംബര്‍ 9 മുതല്‍ 13 വരെ (രാവിലെ ഒന്‍പത് മുതല്‍) കൊല്ലം എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടത്തും. ജില്ലാ ഓഫീസിലെ സിവില്‍ എന്‍ജിനീയര്‍ (അഭിമുഖം 11ന്), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (12ന്), അക്കൗണ്ടന്റ് (10ന്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (12നും 13നും), നൈറ്റ് വാച്ച്മാന്‍ (9ന്), ഓഫീസ് അറ്റന്‍ഡന്റ് (9ന്) തസ്തികകളിലേക്കും ബി ആര്‍ സി കളിലെ എം ഐ എസ് കോര്‍ഡിനേറ്റര്‍ (11ന്), അക്കൗണ്ടന്റ് (10ന്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ((12നും 13നും) തസ്തികകളിലേക്കാണ് നിയമനം. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2794098.
date
- Log in to post comments